Recent Updates RSS Toggle Comment Threads | Keyboard Shortcuts

  • admin 1:03 pm on November 12, 2011 Permalink | Reply
    Tags: crude oil, hike, oil, petrol, price   

    പെട്രോളിന് 80 പൈസ കുറഞ്ഞേക്കും 

    പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിനു മുമ്പെ പെട്രോള്‍ വിലയില്‍ 80 പൈസയുടെ കുറവ് വരുത്തി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.

    അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറഞ്ഞതും രൂപയുടെ വിലയിലുണ്ടായിരുന്ന ചാഞ്ചാട്ടം ഇല്ലാതായതും ഇത്തരമൊരു തീരുമാനമെടുക്കാന്‍ എണ്ണക്കമ്പനികള്‍ക്കു കരുത്തുപകരും. നവംബര്‍ 16 മുതല്‍ വിലകുറയ്ക്കാനാണ് സാധ്യതയെന്ന് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്.

     
  • admin 1:01 pm on November 12, 2011 Permalink | Reply
    Tags: booking, railway, tatkal, ticket   

    തത്കാല്‍ ടിക്കറ്റുകള്‍ ഇനി 24 മണിക്കൂര്‍ മുമ്പ് തത്കാല്‍ ടിക്കറ്റ്… 

    തത്കാല്‍ ടിക്കറ്റുകള്‍ ഇനി 24 മണിക്കൂര്‍ മുമ്പ്
    തത്കാല്‍ ടിക്കറ്റ് ബുക്കിങ് രീതികളില്‍ റയില്‍വേ മാറ്റം വരുത്തുന്നു. പെട്ടെന്ന് യാത്ര ചെയ്യേണ്ടി വരുന്നവരെ ഉദ്ദേശിച്ചുള്ള തല്‍ക്കാല്‍ റിസര്‍വേഷന്‍ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് റയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി അറിയിച്ചു.

     
  • admin 8:27 am on November 5, 2011 Permalink | Reply  

    പഴയ ലാപ്‌ടോപ്പുകളുമായി ദുബൈയില്‍ ചാരിറ്റി വിപ്ലവം 

    പഴയ ലാപ്‌ടോപ്പുകള്‍ ശേഖരിച്ച് പ്രവര്‍ത്തനസജ്ജമാക്കി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സാമൂഹ്യസേവന സംഘടനകള്‍ക്കും സൗജന്യമായി കൈമാറുന്ന പദ്ധതി ദുബയില്‍ തുടങ്ങി.

    ദുബയ് മുന്‍സിപ്പാലിറ്റി, എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനി, ടിഎന്‍ടി എക്‌സ്പ്രസ് എന്നിവയുടെ സംയുക്തസംരംഭമായാണ് തദ്‌വീര്‍ എന്ന ക്യാംപയിന്‍ ആരംഭിച്ചിട്ടുള്ളത്.

    വാര്‍ത്ത മുഴുവന്‍ വായിക്കുന്നതിന്‌

     
  • admin 8:22 am on November 5, 2011 Permalink | Reply  

    ആമുഖ ലീലകളില്‍ വലിയ കാര്യമില്ലെന്ന് സര്‍വേ 

    ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് ആമുഖ ലീലകളിലേര്‍പ്പെടുന്നത് സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണെന്ന വിശ്വാസം തെറ്റുന്നു. ബ്രിട്ടണില്‍ നടത്തിയ ഒരു സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് സ്ത്രീകളും ഈ സ്‌നേഹപ്രകടനം അറുബോറാണെന്ന അഭിപ്രായക്കാരാണ്. മികച്ച ആമുഖ ലീലകള്‍ പങ്കാളികളെ സംതൃപ്തി നിറഞ്ഞ സെക്‌സിലേക്ക് നയിക്കുമെന്ന വിശ്വാസവും ഇവിടെ തകരുകയാണ്.

    വാര്‍ത്ത മുഴുവന്‍ വായിക്കുന്നതിന്‌

     
  • admin 4:20 pm on November 4, 2011 Permalink | Reply  

    രാജുവിന്റെ ജാമ്യം സിബിഐയ്ക്കും സര്‍ക്കാറിനുമുള്ള ‘അടി’ 

    ന്യൂഡല്‍ഹി: സത്യം കംപ്യൂട്ടേഴ്‌സ് സ്ഥാപകന്‍ രാമലിംഗ രാജുവിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത് ഇന്ത്യയില്‍ മാത്രം നടക്കുന്ന അദ്ഭുതപ്രതിഭാസമായി വിദേശമാധ്യമങ്ങള്‍ വിലയിരുത്തുന്നു. ഇന്ത്യന്‍ കോര്‍പ്പറേറ്റ് രംഗത്തെ ഏറ്റവും വലിയ അഴിമതിക്ക് ചുക്കാന്‍ പിടിച്ച രാജുവും സഹോദരന്‍ ബി രാമരാജുവും കമ്പനിയുടെ മുന്‍ ഫിനാന്‍ഷ്യല്‍ ഓഫിസര്‍ വി ശ്രീനിവാസനും മൂന്നു വര്‍ഷത്തെ’സുഖവാസ’ത്തിനു ശേഷം പുറത്തുവരികയായിരുന്നുവെന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍.
     
  • admin 2:49 pm on November 1, 2011 Permalink | Reply  

    മൂത്രമൊഴിച്ചാല്‍ പിഴ 

    പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനുള്ള കോഴിക്കോട്ടെ അധികൃതരുടെ നടപടി നല്ലതു തന്നെ പക്ഷേ, അതിനു മുമ്പ് നഗരത്തില്‍ മൂത്രമൊഴിക്കാന്‍ സൗകര്യമുണ്ടോയെന്ന് നഗരസഭ പരിശോധിക്കേണ്ടതായിരുന്നു. മൂത്രമൊഴിച്ചാല്‍ 5000 രൂപ  പിഴ ഈടാക്കും പോലും. ഇതു കണ്ടു പിടിക്കാന്‍ മഫ്ടിയില്‍ പോലിസുകാര്‍ നഗരത്തില്‍ കറങ്ങുന്നണ്ടത്രേ…

    പുഷ്പ ജംഗ്ഷന്‍ മുതല്‍ തുടങ്ങാം. അവിടെ  നിന്ന് മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ പഴയ കെട്ടിടങ്ങള്‍ക്കിടയിലോ പോക്കറ്റ് റോഡരികിലോ അല്ലാതെ എവിടെയാണ് മൂത്രമൊഴിക്കുക. സിറ്റി സ്റ്റാന്റില്‍ മൂത്രപ്പുരയുണ്ടോ? ഇല്ല ഉണ്ടായിരുന്നു. മാനാഞ്ചിറയില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫിസിനടുത്തായി ഒന്നുണ്ട്. പണം കൊടുത്ത് മുള്ളണം. അതില്‍ കുഴപ്പമില്ല. പക്ഷേ, ശരിയ്ക്ക് തുറക്കാറില്ലെന്നു മാത്രം.
    തിരക്കേറിയ എസ്എംസ്ട്രീറ്റില്‍ കിഡ്‌സണ്‍ കോര്‍ണറിനരികിലായി ഒരൊറ്റ മൂത്രപ്പുരയുണ്ട്. വരി നിന്ന് മൂത്രമൊഴിക്കേണ്ടി വരും. പൊതു സ്ഥലത്ത് ആളുകളെ കാണിച്ച് മൂത്രമൊഴിക്കാന്‍ ഭൂരിഭാഗം പേരും മാനസികരോഗികളൊന്നുമല്ല. ഗതികേടുകൊണ്ട് ഒഴിച്ചുപോവുന്നതാണ്. നിയമം നല്ലതുതന്നെ അതു നടപ്പാക്കുന്നതിനു മുമ്പ് വേണ്ടത്ര സൗകര്യമേര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറാവണം.

     
  • admin 9:30 pm on October 30, 2011 Permalink | Reply
    Tags: advertisement, ban, doctor, punjab   

    പഞ്ചാബില്‍ ഡോക്ടര്‍മാരുടെ പരസ്യം നിരോധിച്ചു 

    ചാണ്ഡീഗഡ്: പഞ്ചാബിലെ ഡോക്ടര്‍മാര്‍ക്ക് ഇനി പരസ്യം കൊടുക്കാന്‍ പറ്റില്ല. അലോപ്പതി, ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാര്‍ മാധ്യമങ്ങളിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ നിരോധിച്ചുകൊണ്ട് പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിട്ടു.

    ഫലം ഉറപ്പുനല്‍കി കൊണ്ട് പരസ്യം നല്‍കുന്ന ഗൈനക്കോളജിസ്റ്റുകളും സെക്‌സോളജിസ്റ്റുകളുമാണ് ഇതുമൂലം കുടുങ്ങുക. മെഡിക്കല്‍ കൗണ്‍സില്‍ തന്നെ മുന്‍കൈയെടുത്ത് ഇത്തരത്തിലൊരു മാര്‍ഗ്ഗനിര്‍ദ്ദേശം കൊണ്ടു വരണമെന്ന് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി അരുണേഷ് ഷക്കീര്‍ ആവശ്യപ്പെട്ടു.

    പ്രധാനമായും ലൈംഗികരോഗ വിദഗ്ധരാണ് പരസ്യങ്ങളുമായി തട്ടിപ്പിനിറങ്ങുന്നത്. ആണ്‍കുട്ടി ജനിക്കുമെന്ന് ഉറപ്പുനല്‍കുക, പരിപൂര്‍ണ ലൈംഗിക സംതൃപ്തി തുടങ്ങിയ പരസ്യവാചകങ്ങളുമായി ആളുകളെ കാന്‍വാസ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവരാന്‍ പ്രേരിപ്പിച്ചത്.

     
  • admin 8:18 pm on October 29, 2011 Permalink | Reply  

    തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നാംഘട്ടം പൂര്‍ത്തിയായി 

    നാഗര്‍കോവില്‍: തമിഴ്‌നാട്ടിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാംഘട്ട തിരിഞ്ഞെടുപ്പ് ഇന്നലെ പൂര്‍ത്തിയായി. ചില്ലറ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായെങ്കിലും തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. നാളെ (ഒക്‌ടോബര്‍ 19) രണ്ടാംഘട്ടം പൂര്‍ത്തിയായതിനുശേഷം 21ന് വോട്ടെണ്ണലും പ്രഖ്യാപനവും നടക്കും. (More …)

     
  • admin 8:09 pm on October 29, 2011 Permalink | Reply  

    തടികൂട്ടുന്നത് സെക്‌സ് ഹോര്‍മോണ്‍ 

    ചില സ്ത്രീകളെ കണ്ടിട്ടില്ലേ? പട്ടിണികിടന്നാലും കാലത്തും വൈകീട്ടും ജിമ്മിലും വീട്ടിലുമായി കസര്‍ത്തുകള്‍ നടത്തിയാലും അനക്കം തട്ടാതെ നല്ല വണ്ണിച്ചിരിക്കുന്ന സ്ത്രീകളെ. പുറത്തുനിന്നു കാണുമ്പോള്‍ ഹമ്മേ എന്തൊരു തടിയെന്ന് മറ്റുള്ളവര്‍ കളിയാക്കുമ്പോള്‍ ഉള്ളില്‍ ഇവരനുഭവിക്കുന്ന സങ്കടത്തിന് കണക്കുണ്ടാവില്ല.

    നല്ല വടിവൊത്ത ശരീരം സ്വപ്‌നം കാണുകയും അതിനായി അധ്വാനിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പലസ്ത്രീകള്‍ക്കും അത് ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കഴിയാറില്ല. മറ്റാരെയും കുറ്റം പറയേണ്ട ഇക്കാര്യത്തില്‍ സ്വന്തം ശരീരത്തിലെ സെക്‌സ് ഹോര്‍മോണായ ഈസ്ട്രജന്‍ തന്നെയാണ് ഈ പ്രശ്‌നത്തിലെ വില്ലത്തി. (More …)

     
  • admin 7:54 pm on October 29, 2011 Permalink | Reply  

    ഏഷ്യാനെറ്റില്‍ ഷോ അവതരിപ്പിക്കാന്‍ മമ്മൂട്ടി? 

    റിയാലിറ്റി ഷോയില്‍ നിന്നും കോടികള്‍ വാരാനായി വീണ്ടും ഏഷ്യാനെറ്റി, ജനപ്രിയമായ സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയകരമായ അഞ്ച് സീസണുകള്‍ തികച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ഇനി ഗെയിം ഷോയില്‍ അരക്കൈ പയറ്റാന്‍ ഒരുങ്ങുകയാണ് ഏഷ്യാനെറ്റ്.

    സോണി ടിവിയില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗാ ക്രോര്‍പതിയെന്ന ഗെയിം ഷോയുടെ മാതൃകയിലാണ് ഏഷ്യാനെറ്റില്‍ ഗെയിം ഷോ ഒരുങ്ങുന്നത്. (More …)

     
c
compose new post
j
next post/next comment
k
previous post/previous comment
r
reply
e
edit
o
show/hide comments
t
go to top
l
go to login
h
show/hide help
shift + esc
cancel